തമിഴ്‌നാട്ടിൽ എസ്ഐയെ കൊലപ്പെടുത്തിയ കേസ്; പിടിയിലായവരിൽ പ്രായപൂർത്തി ആവാത്തവരും

By Desk Reporter, Malabar News
SI-murder-case-in-Tamil-Nadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ പെട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്‌ഥനെ വെട്ടി കൊലപ്പെടുത്തിയവരില്‍ പ്രായപൂർത്തി ആവാത്തവരും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം 19 ആണ്.

ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്‌റ്റേഷൻ എസ്ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി.

മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. അൽപ സമയം കഴിഞ്ഞ് ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പല്ലത്തുപട്ടി കലമാവൂർ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് വെട്ടേറ്റു വീണ ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ സിഗ്‌നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

Most Read:  കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE