വാഹനങ്ങളുടെ ജി എസ് ടി 10 % കുറക്കണം; ‘സിയം’

By Staff Reporter, Malabar News
auto image_malabar news
Representational Image
Ajwa Travels

മുംബൈ: വാഹനങ്ങളുടെ ജി എസ് ടി (ചരക്ക്, സേവന നികുതി) 10% കുറക്കണമെന്ന ആവശ്യവുമായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ ‘സിയം’. സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യം മുന്നോട്ട് വെച്ചത്.

രാജ്യത്ത് കോവിഡിനു മുന്‍പു തന്നെ തുടങ്ങിയ സാമ്പത്തിക വളര്‍ച്ചക്കുറവ് മറികടക്കാനും കൂടുതല്‍ വളര്‍ച്ച നേടാനും സര്‍ക്കാരിന്റ സഹായം അത്യാവശ്യമാണെന്ന് വാര്‍ഷികയോഗത്തില്‍ വാഹന വ്യവസായികള്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ഘനവ്യവസായ മന്ത്രി പ്രകാശ് ജാവദേക്കര്‍ ജി എസ് ടി കുറക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE