സിൽവർ ലൈൻ; കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം

By Staff Reporter, Malabar News
pinarayi-vijayan-ardram Mission
Ajwa Travels

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ ചികിൽസക്ക് പോയതിനെ തുടര്‍ന്ന് നേരത്തേ മാറ്റിവച്ച പരിപാടിയാണു ഇന്ന് നടത്തുന്നത്. ഹോട്ടല്‍ സമുദ്രയില്‍ വൈകീട്ടു മൂന്നരയ്‌ക്കാണു യോഗം.

അതേസമയം, യോഗം നടക്കുന്ന വേദിയിലേക്ക് കെ-റെയില്‍ വിരുദ്ധ സമര സമിതി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്ര ഇന്നാണ് ജില്ലയിലെത്തുന്നത്. ഈ യാത്ര മുഖ്യമന്ത്രിയുടെ വിശദീകരണ വേദിയിലേക്ക് സംഘടിപ്പിക്കാനാണ് തീരുമാനം. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളോടു സമര സമിതി മാര്‍ച്ചിന് പിന്തുണ തേടിയിട്ടുണ്ട്.

Read Also: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായി; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE