വയനാട്: നെൻമേനിയിൽ ഗോത്ര യുവതി സീതയുടെ മരണത്തിൽ ഭർത്താവ് കുട്ടപ്പൻ അറസ്‌റ്റിൽ. സീതയുടെ നെഞ്ചിലേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇരുവരും മദ്യപിച്ചു കലഹം ഉണ്ടാക്കിയിരുന്നതായും പരിസരവാസികൾ പറഞ്ഞു.
നെൻമേനി പഞ്ചായത്തിലെ വേണ്ടൊൽ കോളനിയിലെ സീതയെ വ്യാഴാഴ്‌ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീതയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന ആരോപണം ഉയർന്നിരുന്നു. വിരലടയാള വിദഗ്‌ധർ സംഭവസ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇവരുടെ അഞ്ചു വയസുള്ള മകൻ ഇപ്പോൾ ബന്ധുവീട്ടിലാണ്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുക്കും.
Most Read: സംസ്‌ഥാനത്ത് എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു