ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകില്ല; എംടി രമേശ്

By Staff Reporter, Malabar News
mt ramesh_shobha surendran
ശോഭാ സുരേന്ദ്രൻ, എംടി രമേശ്
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകില്ലെന്ന് വ്യക്‌തമാക്കി എംടി രമേശ്. മൽസരത്തിനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും കേന്ദ്രത്തെ ശോഭ അറിയിച്ചതായും എംടി രമേശ് പറഞ്ഞു.

കൂടാതെ ബിജെപി അധികാരത്തിലെത്താൻ 71 സീറ്റിന്റെ ആവശ്യമില്ലെന്നും എംടി രമേശ് പറഞ്ഞു. 40 സീറ്റ് കിട്ടിയാൽ മറ്റ് കക്ഷികൾ ബിജെപിക്കൊപ്പം വരുമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.

സ്‌ഥാനാർഥികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്ന് പറഞ്ഞ എംടി രമേശ് നിലവിൽ സ്‌ഥാനാർഥി പട്ടികയിൽ തർക്കമില്ലെന്നും അറിയിച്ചു.

‘സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാണ്. എല്ലാ സാമുദായിക വിഭാഗങ്ങൾക്കും പട്ടികയിൽ പരിഗണന നൽകിയിട്ടുണ്ട്. ക്രിസ്‌ത്യൻ സഭകളുടെ താൽപര്യവും പരിഗണിച്ചിട്ടുണ്ട്; എംടി രമേശ് പറഞ്ഞു.

Read Also: മൽസരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ നിന്ന്; നേമത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE