തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. മൂന്ന് മണിക്കൂറിലധികം പരിശോധന നീണ്ടു നിന്നു. ഹൈബി ഈഡന്‍ എംഎൽഎ താമസിച്ചിരുന്ന നിളയിലെ 33, 34 നമ്പര്‍ മുറിയിലാണ് സിബിഐ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന.
അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട് സിബിഐ സംഘവും എംഎൽഎയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. നിളയിലെ 33, 34 മുറിയില്‍ വെച്ച് പീഡനത്തിന് ഇരയായെന്നായിരുന്നു പരാതി. പരാതിക്കാരിയുമായി സീന്‍ മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. 2013ല്‍ നടന്ന സംഭവത്തിന്റെ തെളിവെടുപ്പാണ് നടന്നത്. അന്വേഷണ സംഘത്തോടൊപ്പം പരാതിക്കാരിയും എംഎല്‍എ ഹോസ്‌റ്റലില്‍ എത്തിയിരുന്നു.
രാവിലെയാണ് പരാതിക്കാരിയുമായി സിബിഐ സംഘം എംഎല്‍എ ഹോസ്‌റ്റലില്‍ എത്തിയത്. അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസ് ഉണ്ടായത്. പിന്നീട് ഈ കേസിന്റെ തുടര്‍ച്ചയെന്നോണമാണ് പീഡന പരാതി ഉയര്‍ന്ന് വന്നത്. തുടർന്ന് 2021 ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്.
പ്രാഥമിക അന്വേഷണത്തിനും നിയമോപദ്ദേശത്തിനും ശേഷം ഓഗസ്‌റ്റിലാണ് സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗസ് നേതാക്കളായ കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എപി അനിൽകുമാർ, ഹൈബി ഈഡൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി എന്നിവർക്ക് എതിരെയാണ് എഫ്‌ഐആർ സമർപ്പിച്ചത്.
Most Read: ഭൂമി തട്ടിപ്പ് കേസ്; ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി