ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി

By Desk Reporter, Malabar News
Manipur
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും കോവിഡ് വ്യാപിക്കാന്‍ കാരണം കോൺഗ്രസാണെന്ന് മോദി ആരോപിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ ഒന്നും ചെയ്‌തില്ലെന്നും മോദി പറയുന്നു.

കോവിഡ് കാലത്ത് കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയായിരുന്നു. പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കനത്ത നഷ്‌ടങ്ങള്‍ ഉണ്ടായിട്ടും പല തിരിച്ചടികളും കിട്ടിയിട്ടും കോണ്‍ഗ്രസ് ധിക്കാരം വിടാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ഇപ്പോഴും ചിലര്‍ 2014ല്‍ കുരുങ്ങി കിടക്കുകയാണ്. പാര്‍ട്ടിയുടെ ശക്‌തി കേന്ദ്രങ്ങള്‍ തന്നെ അവരെ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് ഇനിയും മനസിലാക്കുന്നില്ല. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ല. രാഷ്‌ട്രീയ അന്ധതയില്‍ അവര്‍ സകല മര്യാദകളും മറന്നു. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുകയാണ്,”- മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധി സഭയിലില്ലെന്ന് ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി വിമര്‍ശനം തുടർന്നു. വിമര്‍ശനം ജനാധിപത്യ വ്യവസ്‌ഥയിലെ ഒരു രത്‌നമാണ്. പക്ഷേ അന്ധമായ വിമര്‍ശനം ജനാധിപത്യത്തെ അപമാനിക്കലാണെന്നും മോദി സൂചിപ്പിച്ചു. കോവിഡ് കാലത്ത് സര്‍ക്കാരിനുനേരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.

രണ്ട് വര്‍ഷക്കാലമായി രാജ്യം കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. 80 ശതമാനത്തിലധികം പേരെ വാക്‌സിനേറ്റ് ചെയ്യാന്‍ സാധിച്ചു. ഈ നേട്ടങ്ങളെ ഒന്നും കണക്കിലെടുക്കാതെ കോണ്‍ഗ്രസ് മഹാമാരിക്കാലത്തും രാഷ്‌ട്രീയം മാത്രം കളിക്കുകയായിരുന്നെന്നും മോദി വിമര്‍ശിച്ചു.

“അടുത്ത 100 വര്‍ഷക്കാലത്തേക്ക് കോണ്‍ഗ്രസ് ഇന്ത്യയില്‍ ഭരണം ആഗ്രഹിക്കുന്നില്ല, അവര്‍ക്കതിനൊട്ട് കഴിയുകയുമില്ല. കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് അവരുടെ പരമ്പരാഗത സംസ്‌ഥാനങ്ങള്‍ പോലും അവരെ കൈവിട്ടത്. ഈ ഭരണത്തില്‍ കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ന്നു. ഉൽപന്നങ്ങളുടെ കയറ്റുമതി പലമടങ്ങായി വര്‍ധിച്ചു. ഈ ഭരണത്തില്‍ കര്‍ഷകര്‍ സ്വയം പര്യാപ്‌തത നേടി,”- മോദി പറഞ്ഞു.

കോവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തില്‍ കോവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബിജെപി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നു; മോദി പറഞ്ഞു.

Most Read:  ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച സംഭവം; കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE