കടുവയെ കണ്ടതായി അഭ്യൂഹം; തിരച്ചില്‍ തുടരുന്നു

By Team Member, Malabar News
tiger attack in malappuram
Representational image
Ajwa Travels

പുല്‍പ്പള്ളി : വയനാട് ജില്ലയിലെ സീതാമൗണ്ട് പ്രദേശത്ത് കടുവയെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സേവ്യംകൊല്ലിയില്‍ കടുവയെ കണ്ടതായി വീട്ടമ്മയാണ് വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. പിന്നീട് ബൈക്ക് യാത്രക്കാരും പ്രദേശത്ത് കടുവയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായതോടെ വനപാലകരും പ്രദേശത്തെത്തി തിരച്ചില്‍ നടത്തി.

വനപാലകര്‍ 2 സംഘങ്ങളായി പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാത്രിയോടെ ദ്രുതകര്‍മ്മ സേനയും തിരച്ചില്‍ നടത്താനായെത്തി. എന്നാല്‍ പ്രദേശത്ത് കണ്ടത് കടുവയെ തന്നെയാണോയെന്ന് സ്‌ഥിരീകരിച്ചിട്ടില്ലെന്നും, നിരീക്ഷണം തുടരുമെന്നും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും റേഞ്ച് ഓഫിസര്‍ ടി ശശികുമാര്‍ അറിയിച്ചു.

Read also : കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE