മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
Man attacked in Kalady
Representational Image

തിരുവനന്തപുരം: ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ. ഇടവ തുഷാരമുക്കില്‍ റസാഖിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അറസ്‌റ്റ് ചെയ്‌തത്‌. റസാഖ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. സ്‌ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ മകനെതിരെ മൊഴി നല്‍കില്ലെന്ന നിലപാടിലാണ് മർദ്ദനമേറ്റ മാതാവ്.

ഈ മാസം 10ആം തീയതിയാണ് സംഭവം നടന്നത്. മർദ്ദനം സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. മാതാവിനെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. മദ്യത്തിനും ലഹരിക്കും അടമിയായ റസാഖ് മാതാവിനെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Also Read:  നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം; മരിച്ച രാജനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE