ഉത്ര വധക്കേസ്; മുഖ്യപ്രതിയുടെ അമ്മയും സഹോദരിയും അറസ്റ്റില്‍

By News Desk, Malabar News
Uthra MUrder Case: Suraj's Mother and Sister got arrested
Representational Image
Ajwa Travels

അടൂര്‍: കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പല തവണ ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇവരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കും.

മാര്‍ച്ച് 2 ന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിക്കുന്നത്. തുടര്‍ന്ന്, ചികിത്സയിലായിരിക്കെ മെയ് 7 ന് ഉത്രയുടെ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വീണ്ടും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാര്‍ സഹായിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ താനാണ് ഉത്രയെ കൊന്നതെന്ന് സൂരജ് സമ്മതിച്ചിരുന്നു. സൂരജ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE