സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; എസ് പി ബി ഇനി ഓർമകളിൽ

By News Desk, Malabar News
SPB cremation
Ajwa Travels

ചെന്നൈ: പ്രിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. ചെന്നൈ റെഡ് ഹിൽസിലെ ഫാം ഹൗസിലായിരുന്നു ചടങ്ങുകൾ. അദ്ദേഹത്തിന്റെ മകനായ എസ് ബി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കോവിഡ് സാഹചര്യത്തിലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സിനിമാ മേഖലയിലെ സഹപ്രവർത്തകരും നൂറ് കണക്കിന് ആരാധകരും റെഡ് ഹിൽസിൽ എത്തി.

Related News: ‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു

അനശ്വര സംഗീതത്തിന്റെ ഒരു യുഗം കൺമുന്നിൽ നിന്ന് മാഞ്ഞ് പോയിരിക്കുകയാണ്. ലോകമെമ്പാടും അലയടിച്ച ആ മാസ്‌മരിക ശബ്‌ദത്തിലൂടെ, വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരുപിടി ഗാനങ്ങളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിൽ ഇനിയും ജീവിക്കും. സംഗീത ലോകത്തെ അപൂർവ കലാകാരന് പ്രണാമം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE