തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; പ്രത്യക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

By Team Member, Malabar News
ksrtc
Representational image
Ajwa Travels

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. ജനുവരി 11 മുതല്‍ 21 വരെയുള്ള 10 ദിവസങ്ങളിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുമായി ഏകദേശം 48,000ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കാനായി എത്തുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ പ്രതിദിനം 4000 ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാനായി എത്തണമെന്നതിനാല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി വിപുലമായ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.

ജനുവരി 11 മുതല്‍ രാവിലെ 5 മണി മുതലാണ് തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ റാലി ആരംഭിക്കുന്നത്. ഇതിനായി അന്നേ ദിവസം മുതല്‍ പുലര്‍ച്ചെ 3 മണി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ക്യാമ്പില്‍ എത്തിച്ചേരുന്നതിനും റാലിക്ക് ശേഷം തിരികെ പോകുന്നതിനും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും സാധാരണയുള്ള സര്‍വീസുകള്‍ക്ക് പുറമെ അധിക സര്‍വീസുകള്‍ കൂടി ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടാതെ ഈ ജില്ലകളില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

പ്രസ്‌തുത ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളിലും ഉദ്യോഗാര്‍ഥികളുടെ യാത്രാസൗകര്യം സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും. കൂടാതെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനായി എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക വാട്‌സ്ആപ്പ് ഹെല്‍പ്പ് ഡെസ്‌കും ആരംഭിച്ചു കഴിഞ്ഞു. യാത്രാ സംബന്ധമായ സംശയങ്ങള്‍ക്ക് 8129562972 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും മറുപടി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read also : ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE