സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേരള പോലീസിൽ പ്രത്യേക വിഭാഗം

By News Desk, Malabar News
cash fraud
Ajwa Travels

തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം. ക്രൈം ബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്‌തികകൾ സൃഷ്‌ടിക്കും. 226 എക്‌സിക്യൂട്ടീവ്‌ തസ്‌തികകളും 7 മിനിസ്‌റ്റീരിയൽ തസ്‌തികകളും ആണ് ഉണ്ടാവുക.

ഒരു ഐജി, നാല് എസ്‌പി, 11 ഡിവൈഎസ്‌പിമാർ, 19 ഇൻസ്‌പെക്‌ടർമാർ, 29 എസ്‌ഐമാർ, 73 വീതം എസ്‌സിപിഒ, സിപിഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ്‌ തസ്‌തികകൾ. ചതി സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണ ചുമതല. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

Most Read: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് അരിവില; പ്രതിസന്ധിയിലായി സാധാരണക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE