സ്‌പോർട്‌സ് വേറെ, മതം വേറെ; സമസ്‌തയെ തള്ളി കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ

ലോകകപ്പിന്റെ പേരിൽ ഇസ്‍ലാമിക വി​രു​ദ്ധ​ ​രാജ്യങ്ങളെ ​പ്രോൽസാഹി​പ്പി​ക്കു​ന്ന​ത് ​ശ​രി​യാ​യ​ രീതിയല്ലെന്ന് സമസ്‌ത വിശ്വാസികളോട് ആഹ്വാനം ചെയ്‌തിരുന്നു. ഈ വിഷയത്തിലാണ് 'ആരാധന അതിന്റെ സമയത്ത് നടക്കുമെന്നും ഇഷ്‌ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടെന്നും' മന്ത്രി അബ്‌ദുറഹ്‌മാൻ പ്രതികരിച്ചത്.

By Central Desk, Malabar News
Sports are different, religion is different; Sports Minister V Abdurahman rejected Samsta
വി അബ്‌ദുറഹ്‌മാൻ
Ajwa Travels

തിരുവനന്തപുരം: നാട് ലോകകപ്പ് ഫുട്‌ബോൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്‌തയുടെ നിലപാട് തള്ളി സംസ്‌ഥാന കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടന്നും കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ലോ​ക​ക​പ്പ് ​തു​ട​ങ്ങി​യ​ശേ​ഷം​ ​വിശ്വാസികൾ​ ​നി​സ്‌​കാ​രം​ ​ഉപേക്ഷിക്കുന്നത്‌ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ സമസ്‌ത ​കേ​ര​ള​ ​ജം​ ​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഖു​ത്വ​ബാ​ ​ക​മ്മി​റ്റി ജനറൽ സെ​ക്ര​ട്ട​റി​യും​ ​എസ്‌വൈഎസ്‍ സംസ്‌ഥാന ​സെക്ര​ട്ട​റി​യു​മാ​യ​ ​നാസർ ​ഫൈ​സി​ ​കൂ​ട​ത്താ​യി​യാണ് വിവാദ ആഹ്വാനം വിശാസികളോട് പരസ്യമായി നടത്തിയത്.

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും ഫുട്‌ബോൾ ഒരു ലഹരിയായി മാറരുതെന്നും ദൈ​വ​ത്തെ​ ​മ​റ​ന്നു​ള്ള​ ​താ​രാ​രാ​ധ​ന​ ​പാടില്ലെന്നും​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഉൾ​പ്പെ​ടെ​യു​ള​ള​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ​താ​ക​യേ​ന്തു​ന്ന​തും​ ഇസ്‍ലാമിക​ ​വി​രു​ദ്ധ​ ​രാജ്യങ്ങളെ​ ​പ്രോൽസാ​ഹി​പ്പി​ക്കു​ന്ന രീതിയിലുള്ള ​നടപടികൾ ശരിയായ ​രീ​തി​യ​ല്ലെ​ന്നുമാണ് സമസ്‌തയുടെ പ്രസ്‌താവനയിലെ പ്രസക്‌ത ഭാഗങ്ങൾ.

വെ​ള്ളി​യാ​ഴ്‌ച ​നി​സ്‌​കാ​ര​ത്തി​ന് ​ശേ​ഷം​ ​പ​ള​ളി​ക​ളി​ൽ​ ​ഇത് സംബന്ധിച്ച് ​ന​ട​ത്തേ​ണ്ട​ പ്രസംഗത്തിന്റെ​ ​കു​റി​പ്പും​ ​ഖ​ത്തീ​ബു​മാ​ർ​ക്ക് ​ഖുത്വബാ ​ക​മ്മി​റ്റി കൈ​മാ​റിയിരുന്നു. വി​നോ​ദ​ങ്ങ​ളെ​ ​പ്രോൽസാഹി​പ്പി​ക്കു​മ്പോ​ഴും​ ​ക​ളി​ക്കമ്പം​ ​ല​ഹ​രി​യോ​ ​ജ്വ​ര​മോ​ ​ആ​ക​രു​ത്. താ​രാ​രാ​ധ​ന​യ​ല്ല,​ ​ദൈ​വാ​രാ​ധ​ന​യാ​ണ് ​വേ​ണ്ട​ത്. ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് ​ക​ളി​ ​കാ​ണ​രു​ത്. രാ​ത്രി​ ​ഫുട്‌ബോൾ മൽസരം​ ​കാ​ണു​ന്ന​തി​ലൂ​ടെ​ ​നി​സ്‌​കാ​രം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ ​രീ​തി​ ​ശ​രി​യ​ല്ല. ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​ക​ട്ടൗ​ട്ടു​ക​ൾ​ ​ഉ​യ​ർ​ത്തു​ന്ന​ത് ​ദു​ർ​വ്യ​യ​മാ​ണ് എന്നിങ്ങനെയുള്ള ഉപദേശങ്ങളും പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

Most Read: സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യം; ഖത്തർ ലോകകപ്പ് അംബാസഡര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE