‘ചട്ടമ്പി’യായി ശ്രീനാഥ് ഭാസി; ടീസര്‍ പുറത്ത്

By Film Desk, Malabar News
Ajwa Travels

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന ‘ചട്ടമ്പി’യുടെ ടീസര്‍ പുറത്ത്. വേറിട്ട ലുക്കില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. ‘22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്‌റ്റര്‍’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് ‘ചട്ടമ്പി’.

മ്യൂസിക് 247 ചാനലിലൂടെയാണ് ‘ചട്ടമ്പിയുടെ ടീസര്‍ പുറത്തുവിട്ടത്. രാത്രിയില്‍ വീടിന്റെ ജനലോരത്ത് സിഗരറ്റും വലിച്ച് സിനിമാ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞ് നില്‍ക്കുന്ന ശ്രീനാഥ് ഭാസിയെയാണ് വീഡിയോയില്‍ കാണുന്നത്. ശ്രീനാഥിന്റെ ഇടുക്കി സ്ളാങ്ങിലുള്ള സംസാരവും ശ്രദ്ധ നേടുന്നുണ്ട്.

ഇടുക്കിക്കുള്ളില്‍ നിന്നുള്ള യഥാര്‍ഥ കഥ പറയുന്ന ചിത്രമാണ് ‘ചട്ടമ്പി’. ചിത്രത്തിൽ 1995 കാലഘട്ടമാണ് കാണിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും വൈറലായിരുന്നു. ചുണ്ടില്‍ ബീഡി കത്തിച്ച് പാഞ്ഞുവരുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രമുള്ള മോഷന്‍ പോസ്‌റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍ട്ട് ബീറ്റ് സ്‌റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. ഡോണ്‍ പാലാത്തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലെക്‌സ് ജോസഫ് ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന് ഈണം പകരുന്നത് ശേഖര്‍ മേനോനാണ്. സിനിമയുടെ ഷൂട്ടിംഗ് ഇടുക്കിയില്‍ പൂര്‍ത്തിയായി.

Most Read: ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE