ആഭ്യന്തരകലാപം രൂക്ഷം; ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

By Team Member, Malabar News
Sri Lanka Prime Minister Ranil Wickremesinghe Resign Due Due Crisis
Ajwa Travels

കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായതോടെ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെ രാജി വച്ചത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ഇപ്പോൾ ശ്രീലങ്കയിൽ ആഭ്യന്തരകലാപം രൂക്ഷമായത്. തുടർന്ന് പ്രസിഡണ്ട് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രസിഡണ്ടിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴുംഅവിടെ തുടരുകയാണ്.

നിലവിൽ ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്.

Read also: സജി ചെറിയാൻ എംഎൽഎ സ്‌ഥാനം രാജിവെയ്‌ക്കണം; പൊന്നാനി മണ്ഡലം കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE