ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തയ്യാറെന്ന് ശ്രീലങ്ക

By News Bureau, Malabar News
(PHOTO: AFP)
Ajwa Travels

കൊളംബോ: അടിയന്തര വായ്‌പക്കായി ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ.

ഐഎംഎഫ് ഇത്തരം വ്യവസ്‌ഥകൾ നേരത്തെയും ശ്രീലങ്കയ്‌ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ അംഗീകരിക്കാൻ ശ്രീലങ്ക തയാറായിരുന്നില്ല. നിലവിൽ മറ്റ് വഴികൾ അടഞ്ഞതോടെയാണ് നിബന്ധനകൾ അംഗീകരിച്ച് വായ്‌പ നേടാനുള്ള ശ്രീലങ്കയുടെ നീക്കം.

ഐഎംഎഫിന്റെ പ്രതിനിധി സംഘം ഇതിനോടകം കൊളംബോയിൽ എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.

2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമാവുകയായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്‌ഥാന ആവശ്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്‌ഥയാണ് രാജ്യത്തുള്ളത്.

അതേസമയം ശ്രീലങ്കയിലെ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ നിരക്ക് ഇരട്ടിയാക്കി വർധിപ്പിക്കാനാണ് ശ്രീലങ്കൻ റെയിൽവേയുടെ നീക്കം.

Most Read: ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്‌മിത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE