ലോസ് ഏഞ്ചലസ്: 94ആമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങൾ. പുരസ്‌കാര വിതരണം പുരോഗമിക്കവെ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്‌മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച് വില്‍ സ്‌മിത്ത് പരസ്യമായി
തല്ലിയത്.
ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റിനെ കളിയാക്കി സംസാരിച്ചതില്‍ ക്ഷുഭിതനായാണ് സ്‌മിത്ത് അവതാരകന്റെ മുഖത്ത് തല്ലിയത്. ‘എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കൂ’, എന്നായിരുന്നു വേദിയിലെത്തിയ സ്‌മിത്ത് ക്ഷോഭത്തോടെ ക്രിസ് റോക്കിനോട് പറഞ്ഞത്.
UNCENSORED WILL SMITH FOOTAGE AS SHOWN ON AUSTRALIAN TV pic.twitter.com/NcRfdjWxqe
— David Mack (@davidmackau) March 28, 2022
ജേഡ പിങ്കെറ്റ് സ്‌മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്‌ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചതാണ് സ്‌മിത്തിനെ പ്രകോപിതനാക്കിയത്.
ജേഡയും ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതയായിരുന്നു. അലൊപീഷ്യ എന്ന അസുഖത്തെ തുടര്‍ന്നാണ് താന്‍ മുടി ഷേവ് ചെയ്‌ത് കളഞ്ഞതെന്ന് നേരത്തെ ജേഡ പിങ്കെറ്റ് പറഞ്ഞിരുന്നു.
അതേസമയം, ഈ വർഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ വില്‍ സ്‌മിത്തിനാണ് ലഭിച്ചത്. സെറീന വില്യംസ്- വീനസ് വില്യംസ് സഹോദരിമാരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയിത്തിനാണ് പുരസ്‌കാരം. ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെ, തൊട്ടുമുമ്പ് സംഭവിച്ച കാര്യത്തില്‍ (അവതാരകനെ തല്ലിയത്) സ്‌മിത് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.
Most Read: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി