എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും

By Desk Reporter, Malabar News
SSF Malappuram East District Sahithyolsav 2021
Ajwa Travels

മഞ്ചേരി: ഇരുപത്തി എട്ടാമത് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും നടക്കും. ഫാമിലി, ബ്‌ളോക്, യുണിറ്റ്, സെക്‌ടർ, കാമ്പസ്, ഡിവിഷൻ സാവിത്യോൽസവുകൾ നടത്തിയ ശേഷമാണ് ജില്ലാ സാഹിത്യോൽസവ് നടക്കുന്നത്.

എഴുത്ത്, വര, പാട്ട്, പ്രസംഗം, ഡിജിറ്റൽ ഇനങ്ങൾ തുടങ്ങി നൂറോളം മൽസര ഇനങ്ങളിൽ ആയിരത്തോളം പ്രതിഭകൾ ഓൺലൈനായി പങ്കെടുക്കും. വണ്ടൂരിൽ സജ്‌ജമാക്കുന്ന ജില്ലാ കേന്ദ്രം വഴിയും വിവിധ ഡിവിഷനുകളിൽ ഒരുക്കുന്ന സ്‌റ്റുഡിയോ സംവിധാനങ്ങൾ മുഖേനയും സാഹിത്യോൽസവിൽ പ്രതിഭകൾ മാറ്റുരക്കും.

28 വർഷത്തെ സാഹിത്യോൽസവ് ചരിത്ര പഥങ്ങൾ ഓർത്തെടുത്ത് കല കടലായ കഥ എന്ന ശീർഷകത്തിൽ നടന്ന ഓൺലൈൻ പ്രോഗ്രാമിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കൗൺസിൽ അംഗം ജി അബൂബക്കർ ജില്ലാ സാഹിത്യോൽസവ് പ്രഖ്യാപനം നടത്തി. ചർച്ചയിൽ എം അബദുൽ മജീദ് അരിയല്ലൂർ, മുഹമ്മദലി കിനാലൂർ, യൂസുഫലി സഖാഫി സംബന്ധിച്ചു.

Most Read: വാളയാർ അമ്മയ്‌ക്കെതിരെ പോസ്‌റ്റ്; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE