‘സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’; ആഗോള വിപണി ലക്ഷ്യമിട്ട് കേരള സ്‌റ്റാർട്ടപ് മിഷൻ

ആദ്യഘട്ടത്തിൽ യുഎസ്, യുഎഇ, ഓസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളിൽ സെന്റർ ആരംഭിക്കാനാണ് കേരള സ്‌റ്റാർട്ടപ് മിഷന്റെ നീക്കം. പദ്ധതി വിജയമെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

By Trainee Reporter, Malabar News
Kerala startup mission
Rep. Image
Ajwa Travels

കൊച്ചി: ആഗോള വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേരള സ്‌റ്റാർട്ടപ് മിഷൻ. വിദേശ രാജ്യങ്ങളിൽ ‘സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ ആരംഭിക്കാനുള്ള കേരള സ്‌റ്റാർട്ടപ് മിഷന്റെ പദ്ധതി മെയ് രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് അറിയിപ്പ്. ആദ്യഘട്ടത്തിൽ യുഎസ്, യുഎഇ, ഓസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളിൽ സെന്റർ ആരംഭിക്കാനാണ് കേരള സ്‌റ്റാർട്ടപ് മിഷന്റെ നീക്കം. പദ്ധതി വിജയമെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

ആഗോള പങ്കാളികളുമായി സഹകരിച്ചാണ് സെന്ററുകൾ ആരംഭിക്കുക. ഓരോ രാജ്യത്തും വ്യത്യസ്‍ത പങ്കാളികളെ കണ്ടെത്തും. അതിനായി ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. വിദേശ ഇന്ത്യക്കാർക്ക് നാട്ടിൽ സ്‌റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്ററുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ സംസ്‌ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

കേരളത്തിലെ സ്‌റ്റാർട്ടപ്പുകളുമായി സഹകരിച്ചും ഒറ്റയ്‌ക്കും സംരംഭങ്ങൾ ആരംഭിക്കാൻ സെന്ററുകൾ വിദേശ ഇന്ത്യക്കാരെ സഹായിക്കും. കേരള സ്‌റ്റാർട്ടപ്പുകൾക്ക് വിദേശ വിപണി കണ്ടെത്താനും വളർച്ച നേടാനും സഹായിക്കുന്ന ‘ലോഞ്ച് പാഡ്’ ആയി മാറുകയാണ് സെന്ററുകളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.

സ്‌റ്റാർട്ടപ്പുകളെ സഹായിക്കാൻ വിദേശ ഇന്ത്യക്കാരുടെ എയ്‌ഞ്ചൽ നെറ്റ്‌വർക്കുകൾ സൃഷ്‌ടിച്ചെടുക്കും. സ്‌റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ ആവശ്യമായി വരുമ്പോൾ ഇത്തരം എയ്‌ഞ്ചൽ നെറ്റ്‌വർക്കുകൾക്ക് സഹായിക്കാൻ കഴിയുമെന്നതാണ് നേട്ടം. കേരളത്തിലെ വിവിധ ഐടി പദ്ധതികളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യവും സെന്ററുകൾക്ക് ഉണ്ടാകും.

Most Read: പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു- കശ്‌മീരിൽ കനത്ത ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE