വയനാട്: സംസ്‌ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് വയനാട് ചുള്ളിയോടിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും വിജയം നേടി. പാലക്കാട് 16 പോയിന്റ് കരസ്‌ഥമാക്കിയപ്പോൾ ആറ് പോയിന്റ് വ്യത്യാസത്തിൽ 22 പോയിന്റുമായാണ് ആൺകുട്ടികളുടെ മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം കിരീടം നിലനിർത്തിയത്.
പെൺകുട്ടികളിൽ നിലവിലെ ചാമ്പ്യൻമാരായ തിരുവനന്തപുരത്തെ അട്ടിമറിച്ചാണ് പാലക്കാട് ഒന്നാം സ്‌ഥാനത്ത് എത്തിയത്. പതിനൊന്നിനെതിരെ 14 പോയിന്റുകൾ പാലക്കാട് നേടി. രണ്ട് ദിവസങ്ങളിലായി ചുള്ളിയോട് ഗാന്ധിസ്‌മാര ക്‌ളബ് ഫ്ളഡ് ഗ്രൗണ്ടിലാണ് മൽസരങ്ങൾ നടന്നത്.
Most Read: സിപിഎം പാർട്ടി സമ്മേളനങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു; രമേശ് ചെന്നിത്തല