സിപിഎം പാർട്ടി സമ്മേളനങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു; രമേശ്‌ ചെന്നിത്തല

By Staff Reporter, Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സിപിഎം സമ്മേളനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ മാത്രം സാധാരണക്കാര്‍ക്കെതിരെ 3424 കേസുകള്‍ ചാര്‍ജ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കോവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികള്‍ നടത്തിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഎം വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Read Also: ധീരജ് വധക്കേസ്; ഒരാൾ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE