ബജറ്റിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

പെട്രോളിനും ഡീസലിനും രണ്ടു രൂപയുടെ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് അഭിപ്രായപ്പെട്ടു. ഇന്ധനവില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്‌ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും, വില വർധനവ് പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
State wide protest against the budget
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധം
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം. അടുത്ത ദിവസം യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി സർക്കാരിനെതിരായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി ഭാരവാഹി യോഗം ചേർന്നു. സംസ്‌ഥാന ബജറ്റിനെ പകൽകൊള്ളയെന്നും പിടിച്ചുപറിയെന്നും വിമർശിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

അതേസമയം, ബജറ്റിലെ നികുതി വർധനവിനെതിരെ ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളും യുവജന-വിദ്യാർഥി സംഘടനകളും നികുതി വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.

ബജറ്റിനോടുള്ള പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രവർത്തകരെ പിന്നീട് വിട്ടയക്കുകയായിരുന്നു. അതിനിടെ, ഇന്ധനവില വർധനക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും പ്രതികരണവുമായി രംഗത്തെത്തി.

പെട്രോളിനും ഡീസലിനും രണ്ടു രൂപയുടെ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എഐവൈഎഫ് പറഞ്ഞു. ഇന്ധനവില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്‌ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും, വില വർധനവ് പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടു.

Most Read: വന്ദേഭാരത് എക്‌സ്‌പ്രസ്‌; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE