കോഴിക്കോട്: നാദാപുരത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ബോംബ് കണ്ടെത്തിയത്. അരൂർ നടേമ്മൽ കനാലിൽ നിന്ന് സ്റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം തൊഴിലുറപ്പ് തൊഴിലാളികളാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് നാദാപുരം പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് അധികൃതർ ബോംബ് കസ്റ്റഡിയിലെടുത്തു.
Read also: കാട്ടാനയുടെ ആക്രമണം; കർഷക തൊഴിലാളി മരിച്ചു