കാട്ടാനയുടെ ആക്രമണം; കർഷക തൊഴിലാളി മരിച്ചു

By Team Member, Malabar News
kasargod
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിലെ നടവയൽ സ്വദേശിയായ കർഷക തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. നടവയൽ കുരുന്നുംകര സ്വദേശി ജോയി ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 51 വയസായിരുന്നു.

കർണാടക എച്ച്ഡി കോട്ട താലൂക്കിൽ സർഗൂരിലെ ഇഞ്ചിപ്പാടത്ത് പണിക്ക് പോയതായിരുന്നു ജോയി. ഇതിനെ തുടർന്നാണ് ഇന്നലെ രാവിലെ 7.30ന് കാട്ടാനയുടെ ആക്രമണത്തിൽ ജോയി മരിച്ചത്. കൃഷിയിടത്തിൽ ജലവിതരണത്തിനായി പൈപ്പുകളിടാൻ സ്‌ഥാപിച്ച കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോയിയുടെ സംസ്‌കാരം ഇന്ന് രാവിലെ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ വച്ച് നടക്കും. ജാൻസിയാണ് ഭാര്യ. അഷിത, ആഷ്‌മി, അഷിൻ എന്നിവർ മക്കളാണ്.

Read also : വികെ ശശികല ഇന്ന് ചെന്നൈയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE