തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ

By Team Member, Malabar News
In Idukki, seven people, including an elderly woman, were bitten by street dog
Ajwa Travels

വയനാട്: തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ ടൗണും, പരിസര പ്രദേശങ്ങളും. തെരുവ് നായകൾ വർധിച്ചതോടെ പൊതു വഴിയിലൂടെ ആശങ്കയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. രാവിലെയും രാത്രിയിലുമാണ് നായകളുടെ ശല്യത്തെ തുടർന്ന് ആളുകൾ ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് പിന്നാലെ നായകൾ ആക്രമിക്കാൻ ഓടുന്നതും, വാഹനങ്ങൾ അപകടത്തിൽ പെടുന്നതും ഇപ്പോൾ വർധിച്ചു വരികയാണ്. കൂടാതെ വിദ്യാർഥികൾ പേടിയോടെയാണ് സ്‌കൂളുകളിലേക്കും മറ്റും യാത്ര ചെയ്യുന്നത്.

തലപ്പുഴ ടൗൺ, ചുങ്കം, വയനാട് ഗവൺമെന്റ് എഞ്ചിനിയറിങ് കോളേജ് പരിസരം എന്നിവിടങ്ങളിലും തെരുവുനായകളുടെ ശല്യം മുമ്പെങ്ങുമില്ലാത്തവിധം കൂടിയിട്ടുണ്ട്. വിദ്യാർഥികളും ജീവനക്കാരും ഭീതിയോടെയാണ് കോളേജ് കാമ്പസിലേക്ക് നടന്നുപോകുന്നത്. കൂടാതെ ദിവസങ്ങൾക്ക് മുൻപ് ഇവിടെ വിദ്യാർഥിയെ തെരുവ് നായകൾ ആക്രമിക്കുകയും ചെയ്‌തിരുന്നു.

Read also: വീട് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE