ശ്രീലങ്കയിലെ തെരുവ് യുദ്ധം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു

By Staff Reporter, Malabar News
SRI-LANKA-POLITICS-
Ajwa Travels

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 210 ആയി. ഔദ്യോ​ഗിക വസതിയായ ടെംപിൾ ട്രീസ് മഹിന്ദ രജപക്‌സെ ഉപേക്ഷിച്ചു.

പ്രതിഷേധക്കാർ ടെംപിൾ ട്രീസിന് മുന്നിൽ സംഘടിച്ചതോടെയാണ് മഹിന്ദ രജപക്‌സെ അവിടെ നിന്ന് മാറിയത്. ഔദ്യോ​ഗിക വസതിക്ക് മുന്നിൽ പ്രതിഷേധക്കാർ പെട്രോൾ ബോംബെറിഞ്ഞിരുന്നു. സംഘർഷ സ്‌ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു.

ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഒരു ഭരണപക്ഷ എംപിയും കൊല്ലപ്പെട്ടിരുന്നു. അമരകീർത്തി അതുകോരളയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ ഭരണപക്ഷ എംപി അമരകീർത്തി അതുകോരള വെടിയുതിർക്കുകയും രണ്ട് പേർക്ക് ​ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇന്നലെ നടന്ന സംഘർഷത്തിൽ 50 പേർക്കാണ് പരുക്കേറ്റത്.

സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പാർലമെന്റ് മാർച്ചും അക്രമാസക്‌തമായിരുന്നു.

Read Also: ആശ്വാസ വാർത്ത; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE