മലപ്പുറം: പെരിന്തൽമണ്ണ തൂതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കരിങ്കല്ലത്താണി കൂരിക്കാടൻ മുറത്തിന്റെയും നൗഫീറയുടെയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്ക് സമീപത്തെ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ നജാഹ് ഒഴുക്കിൽ പെടുകയായിരുന്നു.
തുടർന്ന് തൂതയിലെ ക്ളിനിക്കിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിയാണ്. നാജിഹ്, നജീഹ് എന്നിവർ സഹോദരങ്ങളാണ്.
Most Read: കൈക്കൂലി കേസ്; ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌ത് ആരോഗ്യവകുപ്പ്