തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂട്ടുനിന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനായിരുന്നു സുകുമാരന്‍ നായരുടെ പരസ്യ പ്രസ്‌താവനകളെന്ന് വിജയരാഘവന്‍ ആരോപിച്ചു.
തുടര്‍ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ സഖ്യം ബിജെപിയുമായി വോട്ടുകച്ചവടം നടത്താന്‍ ശ്രമിച്ചു. വലിയ തോതില്‍ കള്ളപ്പണം കുഴല്‍പ്പണമായി കേരളത്തിലേക്ക് ഒഴുക്കി ജനവിധി അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചു.
യുഡിഎഫ് സ്വാഭാവികമായ തകര്‍ച്ചയിലേക്ക് സ്വയം വഴിവെട്ടിത്തെളിച്ച ജനവിധിയാണ് ഉണ്ടായതെന്നും ഹിന്ദുത്വ തീവ്രവാദ ശക്‌തികളെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് എ വിജയരാഘവന്റെ വിമര്‍ശനങ്ങള്‍.
Read Also: എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്