തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സർവീസ് നടത്തുകയെന്നും കെഎസ്ആർടിസി എംഡി വാർത്താകുറിപ്പിൽ അറിയിച്ചു.
Also Read: 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി