തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്‌റ്റേ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഹൈക്കോടതിയുടെ ഗ്വാളിയാര്‍ ബെഞ്ചാണ് റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇത് സാധിക്കാതെ വരികയാണെങ്കില്‍ മാത്രം കര്‍ശന വ്യവസ്‌ഥകളോടെ റാലികള്‍ക്ക് അനുമതി നല്‍കാമെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റാലികള്‍ക്ക്  ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്‌റ്റേ പുറപ്പെടുവിക്കുകയായിരുന്നു.

Read also: വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്‍; അമേരിക്കയില്‍ നേരത്തെ വോട്ട് ചെയ്‌തവര്‍ 6 കോടി

ജസ്‌റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ ബെഞ്ചാണ് സ്‌റ്റേ പുറപ്പെടുവിച്ചത്. റാലികളില്‍ സാമൂഹിക അകലം കര്‍ശനമായും പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പു പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE