സിഐ സുധീറിന്റെ സസ്‍പെൻഷൻ; കോൺഗ്രസ് സമരത്തിന്റെ വിജയമെന്ന് വിഡി സതീശൻ

By Desk Reporter, Malabar News
Suspension of CI Sudhir; VD Satheesan says victory of Congress agitation

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ ലഭിച്ചത് കോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്യോഗസ്‌ഥന് നേരെ നടന്ന മൂന്നാമത്തെ ആരോപണമാണ് ഇത്. സിഐ സുധീറിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും നടപടി വൈകിച്ചത് നീതി നിഷേധമാണ്. ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുന്നത് പാർട്ടി നേതാക്കളാണ്. അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നടത്തിയ വിട്ടു വീഴ്‌ചയില്ലാത്ത സമരത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇല്ലെങ്കിൽ ഇപ്പോഴും ഉദ്യോഗസ്‌ഥൻ സർവീസിൽ തുടരുമായിരുന്നു. സേനക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടിയാണെന്നും അവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിഐ സുധീറിനെ സസ്‍പെൻഡ് ചെയ്‌തതിന്‌ ഒപ്പം ഇയാൾക്ക് എതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപിക്കാണ് അന്വേഷണ ചുമതല. ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പോലീസ് ഇൻസ്‌പെക്‌ടർ മാനസികരോഗി എന്നു വിളിച്ചതാണ് മകളെ തകർത്തതെന്നു മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു.

Most Read:  ഗൗതം ​ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽനിന്ന്; ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE