തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. കട്ടപ്പന യൂണിറ്റിലെ സ്‌പെഷ്യൽ ഗ്രേഡ് അസിസ്‌റ്റന്റായ എസ് ഹരീഷ്, പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടർ ജികെ ചേതക് നായർ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻസ് ചെയ്‌തത്.
ഇടുക്കി കുളമാവ് യാത്രാമധ്യേ ഈ മാസം 14ന് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇടുക്കി കുളമാവ് പോലീസ് എസ് ഹരീഷിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
ഈ മാസം 25ന് മെഡിക്കൽ കോളേജിൽ നിന്നും കളിയിക്കാവിളയിലേക്ക് സർവീസ് നടത്തിയ പാറശ്ശാല യൂണിറ്റിലെ ബസിൽ യാത്ര ചെയ്‌ത വിദ്യാർഥിനിയെ സഹയാത്രക്കാരൻ ശല്യം ചെയ്‌തുവെന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിയമസഹായം തേടുകയോ, പരിഹാരം കാണുകയോ ചെയ്യാതിരുന്ന സംഭവത്തിലാണ് പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടർ ജികെ ചേതക് നായർക്ക് എതിരെ നടപടി സ്വീകരിച്ചത്.
Most Read: വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്