വയനാട്: അമ്പലവയലിൽ പൊതുകിണറ്റിൽ വിഷം കലർത്തിയതായി സംശയം. കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട രണ്ടുപേർ ചികിൽസ തേടി. ആലിൻചുവട് തണ്ണിചോലയിലെ പൊതു കിണറ്റിലാണ് വിഷം കലർത്തിയതായി സംശയിക്കുന്നത്. ഈ കിണറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്.
പ്രദേശത്തെ അഞ്ച് വീട്ടുകാർ ഉപയോഗിക്കുന്ന കിണറാണിത്. ഇന്നലെ രാവിലെ അമ്പലവയൽ പോലീസും ആരോഗ്യ പ്രവർത്തകരും സ്‌ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
Most Read: സ്വർണക്കടത്ത് കേസ്; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എംഎം ഹസൻ