ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന; കേസ് കൊടുക്കാൻ വെല്ലുവിളിയും

By Central Desk, Malabar News
Swapna releases personal pictures of Srrramakrishnan; Challenging to sue
Ajwa Travels

കൊച്ചി: ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്‌റ്റിനും അനുബന്ധ വാദങ്ങൾക്കും മറുപടിയായി ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന. ഓർമപ്പെടുത്തൽ മാത്രമാണിതെന്ന വെല്ലുവിളിയും ചിത്രങ്ങൾ പുറത്തുവിട്ടു കൊണ്ട് സ്വപ്‍ന ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

എന്നാൽ, ചിത്രങ്ങളിൽ കാര്യമായ അസ്വാഭാവികത കണ്ടെത്താൻ കഴിയുന്നില്ല. ചിത്രങ്ങൾ ഈ ലിങ്കിൽ കാണുവുന്നതാണ്. Facebook.com/Swapna. സ്വപ്‌നയുടെ മുൻ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് കൊണ്ടുള്ള വിശദീകരണം സാമൂഹിക മാദ്ധ്യമത്തിൽ ശ്രീരാമകൃഷ്‌ണൻ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ഒരു സ്‌ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്‌നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്‌ണൻ വിശദീകരണത്തിൽ പറയുന്നുണ്ട്.

ഇതിന് മറുപടിയായാണ് സ്വപ്‍ന; ഇത് അദ്ദേഹത്തെ എല്ലാം ഓർമിപ്പിക്കുന്നില്ലെങ്കിൽ, തനിക്കെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർഥിക്കുന്നു. ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും എന്ന് കുറിച്ചിരിക്കുന്നത്.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വാർത്തകളിലേക്ക് വലിച്ചിഴക്കരുതെന്ന അഭ്യർഥനയോടെ ഈ ഫോട്ടോ പുറത്തുവിടലിനെ സംബന്ധസിച്ച് മുൻ ജസ്‌റ്റിസും നിയമവിദഗ്‌ധനുമായ വ്യക്‌തി പറഞ്ഞത് ഇതൊരു പുകമറയാണ്. ഈ ഫോട്ടോകൾക്ക് എതിരെയോ അതിൽ പറഞ്ഞ വരികൾക്ക് എതിരായോ ആരും കോടതിയിൽ പോയിട്ട് കാര്യമില്ല. കാരണം, ആ ഫോട്ടോകൾ ഒന്നും തന്നെ നിയമപരമായി അപമാനിക്കുന്നതല്ല. അതിൽ പറഞ്ഞ വരികളിലും നിയമ പ്രശ്‌നങ്ങളില്ല. ഇത് സ്വപ്‍ന സുരേഷ് തന്ത്രപൂർവം കളിക്കുന്ന കളിയും ഭീഷണിയും പുകമറയും മാത്രമാണ്.” എന്നാണ്.

Most Read: ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE