സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു

By Trainee Reporter, Malabar News
'CM is lying', I Know Pinarayi and family; swapna Suresh

പാലക്കാട്: ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്. സുരക്ഷക്കായി രണ്ട് ജീവനക്കാരെ സ്വപ്‌ന നിയമിച്ചു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസവും സ്വപ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയമിച്ചത്.

പാലക്കാട് നിന്ന് സ്വപ്‌ന നിലവിൽ അഭിഭാഷകനെ കാണാനായി കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥരും സ്വപ്‌നക്കൊപ്പം ഉണ്ട്. സ്വപ്‌നയുടെ ഫ്‌ളാറ്റിലും പരിസരത്തും രഹസ്യാന്വേഷണ വിഭാഗം ഉൾപ്പടെ പോലീസ് നിരീക്ഷണം ഉണ്ട്. സ്വപ്‌നയുടെ അഭിഭാഷകൻ ആർ കൃഷ്‌ണരാജ്‌ മുൻ‌കൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

കൃഷ്‌ണരാജിന്റെ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ മതനിന്ദ കുറ്റമാണ് എറണാകുളം സെൻട്രൽ പോലീസ് ചുമത്തിയത്. അതിനിടെ, കെടി ജലീലിന്റെ പരാതിയിൽ എടുത്ത പോലീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന നാളെ ഹൈക്കോടതിയെ സമീപിക്കും.

Most Read: കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു; കൈവിടാതെ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE