എസ്‌വൈഎസ്‍ ‘അസ്സുഫ ദർസ്’ 600 യൂണിറ്റുകളിൽ നടപ്പിലാക്കും

By Desk Reporter, Malabar News
SYS 'Assuffa Dars' will be implemented in 600 units
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി യൂണിറ്റുകളിൽ ആരംഭിക്കുന്ന അസ്സുഫ ദർസ് പ്രഥമ ഘട്ടത്തിൽ ജില്ലയിലെ അറുനൂറ് യൂണിറ്റുകളിൽ നടപ്പിലാക്കും; സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കവേ പറഞ്ഞു.

മുസ്‌ലിം യുവാക്കളിൽ അറിവും അവബോധവും സൃഷ്‌ടിക്കാൻ വേണ്ടി എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി യൂണിറ്റ് ഘടകങ്ങൾ കേന്ദ്രമായി ആരംഭിച്ചിരിക്കുന്ന സംവിധാനമാണ്അസ്സുഫ ദർസ്‘. രണ്ടു വർഷം ദൈർഘ്യമുള്ള മതപരമായ സർട്ടിഫിക്കറ്റ് കോഴ്‌സാണ് പ്രധാനമായും ഇതുവഴി നടപ്പിലാക്കുന്നത്. സംഘടനാ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ, എസ്‌എസ്‌എഫ് പ്രവർത്തകരായ ഔദ്യോഗിക പഠനം കഴിഞ്ഞവർ എന്നിവരെയാണ് അസ്സുഫ ദർസ് ലക്ഷ്യം വെക്കുന്നത്.

മഞ്ചേരി പാപിനിപ്പാറ യുണിറ്റിൽ നടന്ന ജില്ലാതല ഉൽഘാടന സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, യൂസുഫ് സഅദി പൂങ്ങോട്, ഹസൈനാർ ബാഖവി വണ്ടൂർ, അബ്‌ദുൽറഹ്‌മാൻ മുസ്‌ലിയാർ പൊൻമള, അലവി മുസ്‌ലിയാർ പാപിനിപ്പാറ, ഷമീർ പുല്ലൂർ എന്നിവർ സംബന്ധിച്ചു.

Most Read: ‘വ്യക്‌തതയില്ല’; രാജ്യത്തെ പുതിയ നിയമ നിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്‌റ്റിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE