എസ്‌വൈഎസ്‌ സര്‍ക്കിള്‍ കൗണ്‍സില്‍; പുതിയ ഭാരവാഹികളായി

By Desk Reporter, Malabar News
SYS YOUTH COUNCIL_ Erumamunda
സര്‍ക്കിള്‍ കൗണ്‍സിലിന് മുന്നോടിയായി എരുമമുണ്ട അങ്ങാടില്‍ എസ്‌വൈഎസ്‌ നടത്തിയ പ്രകടനം

ചുങ്കത്തറ: ‘ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം’ എന്ന തലക്കെട്ടിൽ എസ്‌വൈഎസ്‌ എരുമമുണ്ട സര്‍ക്കിള്‍ കൗണ്‍സില്‍ ഐസിസിയില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ഉപാധ്യക്ഷന്‍ സലാം സഖാഫി പതാക ഉയര്‍ത്തി.

ഐസിസി ജനറല്‍ സെക്രട്ടറി കെകെ ഇബ്റാഹിം സഖാഫി ഉൽഘാടനം ചെയ്‌ത പരിപാടിയിൽ സര്‍ക്കിള്‍ പ്രസിഡണ്ട് മിന്‍ശാദ് നിസാമി അധ്യക്ഷത വഹിച്ചു. സോണ്‍ സെക്രട്ടറി ശരീഫ് സഅദി മൂത്തേടം പഠന ക്ളാസിന് നേതൃത്വം നൽകി.

ഇടി ഇബ്റാഹിം സഖാഫി പുനസംഘടനക്ക് നേതൃത്വം നല്‍കി. ഖാസിം ലത്വീഫി എസ്‌എസ്എഫ് സെക്‌ടർ നേതാക്കളെ അനുമോദിച്ചു. ശിഹാബുദ്ദീന്‍ സൈനി, അലി സഖാഫി, മുസ്‌തഫ സഖാഫി, എം അബ്‌ദുൽ കരീം, ശക്കീര്‍ വെള്ളിമുറ്റം, ടി ശബീറലി എന്നിവർ പ്രസംഗിച്ചു. കൗണ്‍സിലിന് മുന്നോടിയായി എരുമമുണ്ട ടൗണില്‍ പ്രകടനം നടത്തി.

കൗണ്‍സിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡണ്ടായി മുഹമ്മദ് സഖാഫി കുറുമ്പലങ്ങോട്, ജനറൽ സെക്രട്ടറിയായി ജാബിര്‍ മുസ്‌ലിയാരും, ഫിനാൻസ് സെക്രട്ടറിയായി നൗഫല്‍ കോലോംപാടവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അശ്റഫ് അശ്റഫിയും മുഹമ്മദ് കോയ ഖുദ്‌സിയും വൈസ് പ്രസിഡണ്ടുമാരാണ്. ഉബൈദ് കോലോംപാടം, നിസാമുദ്ദീന്‍ കുറുമ്പലങ്ങോട് എന്നിവരാണ് സെക്രട്ടറിമാര്‍. ക്യാമ്പിനറ്റ് അംഗങ്ങളായി ശക്കീര്‍ വെള്ളിമുറ്റം, മിന്‍ശാദ് നിസാമി, ടി ശബീറലി, വിപി മുഹമ്മദ് റഫീഖ് എന്നിവരും കമ്മിറ്റിയിൽ ഉണ്ട്.

Most Read: ചരിത്രപരമായ തെറ്റ് തിരുത്തി; ബാബരി മസ്‌ജിദ്‌ തകർത്തതിൽ വിവാദ പ്രസ്‌താവനയുമായി ജാവദേക്കർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE