മലപ്പുറം: ‘പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക‘ എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി നടപ്പിലാക്കിയ കാർഷിക പദ്ധതി വിലയിരുത്തലിന്റെ ഭാഗമായുള്ള സന്ദർശനം ഇന്നാരംഭിക്കും.
സംഘടനയുടെ പ്രവർത്തന പരിധികളിൽ ഒന്നായ മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 77 സർക്കിൾ കേന്ദ്രങ്ങളിൽ ആരംഭിച്ച സംഘകൃഷിയിടങ്ങളിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘കൃഷികാഴ്‌ച‘ സംഘടിപ്പിക്കുന്നത്. വൈകീട്ട് നാല് മണിക്ക് മലപ്പുറം സോണിലെ പൂക്കോട്ടൂരിൽ നടക്കുന്ന ജില്ലാതല ഉൽഘാടനം എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി എം അബൂബക്കർ മാസ്‌റ്റർ നിർവഹിക്കും.
എൻഎം സ്വാദിഖ് സഖാഫി, ഇകെ മുഹമ്മദ് കോയ സഖാഫി, ആർപി ഹുസൈൻ, സികെ ഹസൈനാർ സഖാഫി, വിപിഎം ഇസ്ഹാഖ്, സിദ്ദീഖ് സഖാഫി വഴിക്കടവ്, കെ നജ്‌മുദ്ദീൻ സഖാഫി, എം ദുൽഫുഖാർ സഖാഫി എന്നിവർ ‘കൃഷികാഴ്‌ചയിൽ’ സംബന്ധിക്കും.
Most Read: പരാതി പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല, പ്രശ്‌നങ്ങൾ തുടങ്ങിയത് നവാസ് വന്നതിന് ശേഷം; ഹഫ്‌സ