മലപ്പുറം: മലപ്പുറം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘രാഷ്ട്രീയ വിചാരം’ പരിപാടി സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ പബ്ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബ്റഹ്മാനാണ് ഉല്‍ഘാടനം നിർവഹിച്ചത്.
തിരഞ്ഞെടുപ്പുകള്‍ ക്രിയാത്മക സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആണെന്നും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനുള്ള അവസരങ്ങളാണ് തിരഞ്ഞെടുപ്പുകളെന്നും എല്ലാവരും വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ വിഷയാവതരണം നടത്തിക്കൊണ്ട് പറഞ്ഞു
സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം നജ്മുദ്ധീൻ സഖാഫി പൂക്കോട്ടൂര്‍ പ്രാർഥന നടത്തി.
സിദ്ധീഖ് മുസ്ലിയാര് മക്കരപ്പറമ്പ്, മുസ്തഫ മുസ്ലിയാര് പട്ടര്‍ക്കടവ്, ഹുസൈന് മിസ്ബാഹി മേല്‍മുറി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എംകെ അബ്ദുസ്സലാം, അബ്ദുന്നാസിർ പടിഞ്ഞാറ്റുമുറി, ബദ്റുദ്ധീന്‍ കോഡൂര്‍, സിദ്ധീഖ് പൂക്കോട്ടൂര്‍, അക്ബര്‍ പുല്ലാണിക്കോട് എന്നിവര്‍ രാഷ്ട്രീയ വിചാരത്തിൽ പ്രസംഗിച്ചു.
Most Read: മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു