എസ്‌വൈഎസ്‌ പാഠശാല ആരംഭിച്ചു; വർഗീയ ധ്രുവീകരണം ചെറുക്കാനും ആഹ്വാനം

By Desk Reporter, Malabar News
SYS Padasala 2021 Started
Ajwa Travels

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി സംബന്ധിച്ച കോടതിയുടെ വിധി ആശങ്കാജനകമാണ്. ഇതിന്റെ പാശ്‌ചാത്തലത്തിൽ സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്‌ടിക്കാനായി ഇറങ്ങിയിരിക്കുന്ന ആളുകളെയും സംഘടനകളെയും കരുതിയിരിക്കേണ്ടതുണ്ട്. ഇത്തരം ആളുകളോ സംഘടനകളോ നടത്തുന്ന വർഗീയ ധ്രുവീകരണ പദ്ധതികൾ ചെറുക്കാൻ എല്ലാവരും മുന്നോട്ട് വരണം; എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ സഖാഫി അഭ്യർഥിച്ചു.

എസ്‌വൈഎസ്‌ പാഠശാലയുടെ രണ്ടാം ഘട്ട ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ആദർശ പഠനം, സംഘടനാ ശാക്‌തീകരണം എന്നിവ ലക്ഷ്യമാക്കി യൂണിറ്റുകളിൽ നടക്കുന്ന സമഗ്ര പരിശീലന പദ്ധതിയാണ് പാഠശാല. ജൂൺ 15നകം ജില്ലയിലെ 636 യൂണിറ്റുകളിലും പാഠശാല ഓൺലൈനായി നടക്കും.

മഞ്ചേരി സോണിലെ വെസ്‌റ്റ് പാപ്പിനിപ്പാറ യൂണിറ്റിൽ നടന്ന ജില്ലാതല പരിപാടിയിൽ ശിഹാബുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് സഖാഫി വിഷയാവതരണം നടത്തി. യുടി ശമീർ പുല്ലൂർ, സുലൈമാൻ സഅദി, കെടി അബ്‌ദുൽ ലത്വീഫ്, ഷംസുദ്ദീൻ.പി തുടങ്ങിയവർ സംസാരിച്ചു.

Most Read: ‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE