മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ‘ലക്ഷദ്വീപ് മുസ്‌ലിം ജമാഅത്തിന്റെ’ അഭിനന്ദനം

By Desk Reporter, Malabar News
Kerala CM and Opposition Leader
Ajwa Travels

ആന്ത്രോത്ത്: ലക്ഷദ്വീപിലെ ജനതയുടെ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരള ജനതയുമെടുത്ത നിലപാടുകളിലും നൽകിയ പിന്തുണക്കും ഔദ്യോഗിക അഭിനന്ദനമറിയിച്ച് ആന്ത്രോത്ത് മുസ്‌ലിം ജമാഅത്ത്.

ദ്വീപിന്റെ പൈതൃകത്തെയും തനിമയേയും ആവാസ വ്യവസ്‌ഥയെയും തകർക്കുന്ന തരത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായ നിയമങ്ങളും നിബന്ധനകളും പ്രവർത്തികളുമാണ് ദ്വീപിൽ നടപ്പിലാക്കിയിരുന്നത്. ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കികൊണ്ട് ശക്‌തമായ നിലപാട് സ്വീകരിച്ച കേരളത്തിന്റെ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ; മുസ്‌ലിം ജമാഅത്ത് രേഖപ്പെടുത്തി.

പ്രതിഷേധത്തിന്റെ തുടക്കം മുതൽ ശക്‌തമായ നിലപാട് സ്വീകരിക്കുകയും ദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌ത കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, കേരളത്തിലെ ജനങ്ങൾ, മാദ്ധ്യമങ്ങൾ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ എല്ലാവർക്കും നന്ദിയോടെ ഞങ്ങൾ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയാണ്; ആന്ത്രോത്ത് മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്എഫ് നേതാക്കൾ അറിയിച്ചു.

ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ നീക്കങ്ങൾ എവിടെ നടന്നാലും കേരളം ഉയർത്തുന്ന പ്രതിരോധം ചെറുതല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വിഷയത്തിന് പരിഹാരമുണ്ടാകുന്നത് വരെ കേരളത്തിന്റെ ശക്‌തമായ പിന്തുണ ദ്വീപ്‌ജനതക്ക് ഉണ്ടാവണമെന്നും ദ്വീപിലെ സുന്നി സംഘടനകൾ അഭ്യർഥിച്ചു.

Most Read: ‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE