എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയർ സംഗമം; തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

By Desk Reporter, Malabar News
എസ്‌വൈഎസ്‌ വളണ്ടിയർമാരുടെ സംഗമം അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ധാർമിക പ്രവർത്തനങ്ങളുടെ അനുകരണീയ മാതൃകയായി നിലമ്പൂർ ഗവ: ജില്ലാ ആശുപത്രിയിൽ സേവനം ചെയ്യുന്ന എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം നിലമ്പൂർ മജ്‌മഇൽ നടന്നു. പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നതായിരുന്നു സംഗമലക്‌ഷ്യം.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം ചെയ്‌ത പരിപാടിയിൽ എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി, കുഞ്ഞാലൻ സഖാഫി, ഹൈദറലി തങ്ങൾ, സഫ്‌വാൻ അസ്ഹരി, അൻവർ വല്ലപ്പുഴ, റശീദ് സഖാഫി, ഷംസുദ്ധീൻ പൊട്ടിക്കല്ല് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

110 വളണ്ടിയർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സേവനം ചെയ്‌തു വരുന്നത്. ആശുപത്രിയിലേക്ക് ആവശ്യമായ ഗ്‌ളൂക്കോസ് സ്‌റ്റാൻഡ്‌, വീൽ ചെയർ, ഫാനുകൾ, സൗണ്ട് സിസ്‌റ്റം തുടങ്ങിയ വിവിധ സാമഗ്രികൾ ആവശ്യാനുസരണം വിതരണം ചെയ്യാനും എസ്‌വൈഎസ്‌ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. വളണ്ടിയർമാരെ ഉപയോഗപ്പെടുത്തി ആശുപത്രിയും പരിസരവും ഇടവിട്ട് ശുചീകരിക്കുന്ന പ്രവർത്തങ്ങൾക്കും എസ്‌വൈഎസ്‌ നേതുത്വം കൊടുക്കാറുണ്ട്.
SYS Volunteers Reunionഎല്ലാ വർഷവും ഓഗസ്‌റ്റ് 15ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന ഉച്ച ഭക്ഷണം ഈ വർഷവും മുടക്കാതിരിക്കാനും തുടർച്ചായി ചെയ്‌ത്‌ വരുന്ന രോഗികൾക്കാവശ്യമായ സേവനങ്ങൾ കൂടുതൽ ആത്‌മീയ-ധാർമിക ചിന്തയോടെ മുന്നോട്ടു കൊണ്ടുപോകാനും മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന വർക്ക് നൽകിവരുന്ന സഹായം കൂടുതൽ ഫലപ്രദമാക്കാനും സംഗമത്തിൽ തീരുമാനമായി. വർഷങ്ങളായി തുടർന്ന് വരുന്ന മൃതദേഹങ്ങളെ ‘വിശ്വാസാചാരപ്രകാരം’ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ തടസം കൂടാതെ തുടരാനും സംഗമം തീരുമാനിച്ചതായും ഭാരവാഹികൾ വ്യക്‌തമാക്കി.

Most Read: ഗൂഡാലോചനയെന്ന് ആരോപണം; ചാറ്റുകൾ ചോർന്നതിൽ പാകിസ്‌ഥാനെ പഴിച്ച് അർണബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE