Sun, Nov 29, 2026
25.7 C
Dubai
Home Tags Cockroach Janata Party CJP

Tag: Cockroach Janata Party CJP

ഇന്ത്യ സഖ്യത്തിന്റെ ഹരജി; കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെയും എസ്‌ഐആറിനെതിരെയും ഇന്ത്യ സഖ്യം നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസയച്ചു. ജന്തർ മന്തർ...

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസിന്റെ നിർദ്ദേശം. മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ പോലീസ് നടപടി. യുഎസ് പൗരത്വമുള്ള വ്യക്‌തിയാണ്‌...

’16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസ്’; വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്‌ടോബർ 16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും സിജെപി സ്‌ഥാപകൻ അഭിജീത്...

‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’

ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ജന്തർ മന്തറിൽ അതിക്രമിച്ച്...

അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്‌ക്ക് ജാമ്യം

ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്‌റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇവർക്കൊപ്പം അറസ്‌റ്റിലായ അജിൻക്യ...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപി പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം. മഹാരാഷ്‌ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടക്കുമെന്ന്...

ഗ്യാനേഷ് കുമാർ രാജ്യദ്രോഹി, 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കിൽ സമരം; സിജെപി

ന്യൂഡെൽഹി: എസ്‌ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്. 48...

‘അക്രമിയെ ഉടൻ അറസ്‌റ്റ് ചെയ്യും’; സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്

ന്യൂഡെൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ അണിനിരന്ന ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ 72...
- Advertisement -