Tag: kasargod news
കാസർഗോഡ് 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: മംഗൽപാടിയിൽ 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിനി ഹദിയ ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ചുള്ളിക്കരയിൽ ഭക്ഷ്യവിഷബാധ; 21 വിദ്യാർഥികൾ ചികിൽസ തേടി
കാസർഗോഡ്: ചുള്ളിക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ട്രസ്‌റ്റിന് കീഴിലെ ചുള്ളിക്കരയിലുള്ള സ്‌ഥാപനത്തിൽ പഠിക്കുന്ന 21 വിദ്യാർഥികൾക്കാണ് പനിയും ശർദ്ദിയും...
ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന
കാസർഗോഡ്: ജില്ലയിൽ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി...
കോളിയാർ ക്വാറിയിലെ സ്‌ഫോടനം; പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം
കാസർഗോഡ്: കോളിയാർ ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാലക്കുളത്തെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ ഞെട്ടിത്തരിച്ച് പ്രദേശവാസികൾ. അപകടത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തഹസിദാർ നിർദ്ദേശം നൽകി.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാറപൊട്ടിക്കാനായി...
കാഞ്ഞങ്ങാട് കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പ്രതി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പ്രജിത്ത് (47) ആണ് പിടിയിലായത്. അപകട സ്‌ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷ്‌ണങ്ങൾ...
അതിർത്തികളിൽ പരിശോധന ശക്‌തം; ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു
കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നു. തലപ്പാടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ അതിർത്തികളിലാണ് പരിശോധന ശക്‌തമാക്കിയത്. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ മാത്രമാണ് അതിർത്തിയിൽ കടത്തിവിടുന്നത്. അതേസമയം,...
കാഞ്ഞങ്ങാട് കോളിയാർ ക്വാറിയിൽ സ്‌ഫോടനം; ഒരു മരണം
കാസർഗോഡ്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിലെ ക്വാറിയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശൻ (50)ആണ് മരിച്ചത്.
കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം നടന്നത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞങ്ങാട്ടെ...
മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
കാസർഗോഡ്: ചിറ്റാരിക്കലിൽ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ സേലം സ്വദേശി ഫിനു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. മലയോര ഹൈവേ...




































