Fri, Apr 24, 2026
38 C
Dubai
Home Tags Loka jalakam_ukraine

Tag: loka jalakam_ukraine

ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ ആക്രമണം; ചെർണിവിൽ 10 മരണം

കീവ്: യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ 21ആം...

റഷ്യ-യുക്രൈൻ യുദ്ധം; അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്ന്

ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യൻ അധിനിവേശത്തെ കുറിച്ചുള്ള യുക്രൈന്റെ പരാതിയിൽ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. റഷ്യ തങ്ങളുടെ...

യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ

ലണ്ടൻ: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎസ് ഉദ്യോഗസ്‌ഥരും നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ...

‘ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയാകുന്നു’: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ

ന്യൂയോർക്ക് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം നാലാം വാരത്തിലേക്ക് കടക്കാനിരിക്കെ, സംഘർഷം മൂലം ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നതായി ഐക്യരാഷ്‌ട്രസഭ. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000ത്തിലധികം...

ഒഴിപ്പിക്കൽ വെല്ലുവിളി നിറഞ്ഞത്, 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; എസ് ജയശങ്കർ

ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ 'ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കൽ അഭ്യാസം' നടത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൊവ്വാഴ്‌ച പാർലമെന്റിൽ കേന്ദ്ര സർക്കാരിന്റെ...

റഷ്യ-യുക്രൈൻ നാലാംഘട്ട സമാധാന ചർച്ച ഇന്നും തുടരും

കീവ്: ഇന്നലെ ആരംഭിച്ച യുക്രൈന്‍-റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ താൽക്കാലികമായി അവസാനിപ്പിച്ചെന്നും ഇന്ന് വീണ്ടും തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്....

ഡോണെറ്റിക്‌സിൽ സ്‍ഫോടനം നടത്തി യുക്രൈൻ സൈന്യം; മരണം 16

മോസ്‌കോ: റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്‌ഥാനമായ യുക്രൈനിലെ ഡോണെറ്റിക്‌സിൽ യുക്രൈൻ സൈനികർ നടത്തിയ ആക്രമണത്തിൽ 16 മരണം നടന്നതായി റിപ്പോർട്. അപ്രതീക്ഷിതമായാണ് നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രൈന്റെ ടോച്ക മിസൈൽ പതിച്ചത്. സ്‌ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ട...

യുക്രൈൻ ആക്രമണത്തിന് ഉപയോഗിക്കാൻ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടു; യുഎസ്

വാഷിംഗ്‌ടൺ: യുക്രൈൻ അധിനിവേശത്തിന് ഉപയോഗിക്കുന്നതിന് റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യുഎസ്. തിങ്കളാഴ്‌ച റോമിൽ യുഎസ്-ചൈനീസ് സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ആശങ്ക വർധിപ്പിക്കുന്നു. റഷ്യക്ക്...
- Advertisement -