യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ

By News Desk, Malabar News
Should Arrange Safe passage in Ukraine To Send Humanitarian Said UN
Ajwa Travels

ലണ്ടൻ: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎസ് ഉദ്യോഗസ്‌ഥരും നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ യുക്രൈൻ പദ്ധതിയിട്ടെന്ന റഷ്യയുടെ ആരോപണത്തെ പിന്തുണക്കുന്ന തെളിവുകളൊന്നുമില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. യുക്രൈന് ഏതെങ്കിലും തരത്തിൽ ജൈവായുധ പദ്ധതിയുണ്ടെന്ന് തെളിവില്ലെന്ന് ഐക്യരാഷ്‌ട്ര സഭയും വെള്ളിയാഴ്‌ച പറഞ്ഞിരുന്നു.

അതേസമയം, അമേരിക്കയും സഖ്യകക്ഷികളും അടിസ്‌ഥാനമില്ലാത്ത അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതായി റഷ്യ ആരോപിച്ചു. യുക്രൈനെതിരെ സൈന്യം രാസായുധം പ്രയോഗിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Most Read: മീഡിയ വൺ വിലക്ക് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; സംപ്രേഷണം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE