Tag: Malappuram News
മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: വിൽപനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ്, അബ്‌ദുൽ ഗഫൂർ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
മദ്യലഹരിയിൽ തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
നിലമ്പൂർ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ വിറകുകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയിൽ പുത്തൻവീട്ടിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. മകൻ വർഗീസിനെ (കൊച്ചുമോൻ– 41) പോലീസ് അറസ്‌റ്റ് ചെയ്‌തു....
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയത്.
പരിശോധനയിൽ സബ് രജിസ്ട്രാറുടെ കൈയിൽ നിന്ന്...
കടം വാങ്ങിയ പണത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; അന്വേഷണം ആരംഭിച്ചു
മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളം പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട്...
കടം വാങ്ങിയ പണം തിരികെ നൽകിയില്ല; മലപ്പുറത്ത് യുവാവിന് ക്രൂര മർദ്ദനം
മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്. നടുവട്ടം സ്വദേശിയായ യുവാവാണ് അക്രമിച്ചതെന്നാണ് വിവരം....
പെരിന്തൽമണ്ണയിൽ ഡോക്‌ടറെ കൈയേറ്റം ചെയ്‌ത സംഭവം; സമരം ശക്‌തമാക്കി ഐഎംഎ
മലപ്പുറം: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ഡോക്‌ടർ ഉൾപ്പടെയുള്ള ജീവനക്കാരെ കൈയേറ്റം ചെയ്‌തവരെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐഎംഎ സമരം ശക്‌തമാക്കുന്നു. പെരിന്തൽമണ്ണ ബ്രാഞ്ചിൽ ഇന്ന് പണിമുടക്കുന്ന ഡോക്‌ടർമാർ നാളെ മലപ്പുറം ജില്ലയിലും...
കാട്ടുപന്നി ശല്യം; മലപ്പുറത്ത് 13 വില്ലേജുകൾ ഹോട്‌സ്‌പോട്ട്
മലപ്പുറം: സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ട് പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലാണ് മലപ്പുറം ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുന്നത്....
നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. പാത്തിപ്പാറ തരിയൻക്കോടൻ ഇർഷാദിന്റെ മകൾ ഇഷയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് ബക്കറ്റിലെ വെള്ളത്തിൽ...



































