നിലമ്പൂർ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ വിറകുകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയിൽ പുത്തൻവീട്ടിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. മകൻ വർഗീസിനെ (കൊച്ചുമോൻ– 41) പോലീസ് അറസ്‌റ്റ് ചെയ്‌തു. കാൻസർ ബാധിതയായ ഭാര്യയുടെ കൺമുന്നിലാണ് ഗൃഹനാഥൻ കൊല്ലപ്പെട്ടത്.
ഇന്നലെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കം സംഘർഷത്തിലെത്തി. തലയ്‌ക്കും വാരിയെല്ലിനും വിറകുകൊണ്ട് അടിയേറ്റ് പരിക്കേറ്റ തങ്കച്ചനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എടക്കര ഇൻസ്‌പെക്‌ടർ മഞ്‌ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽനിന്നാണ് വർഗീസിനെ കസ്‌റ്റഡിയിൽ എടുത്തത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read: യുദ്ധഭീതി; യുക്രെയ്‌നിൽ നിന്ന് മടങ്ങാനാകാതെ മലയാളികൾ