Tue, Sep 8, 2026
35 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; പുതിയ പരിശീലകന് കീഴിൽ യുണൈറ്റഡിന് ജയത്തോടെ തുടക്കം

മാഞ്ചസ്‌റ്റർ: പുതിയ പരിശീലകന്‍ റാൾഫ് റാഗ്‌നിക്കിന് കീഴിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്‌റ്റൽ പാലസിനെ തോൽപിച്ചു. റാൾഫ് റാഗ്‌നിക്കിന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിന്റെ...

ലോക ബാഡ്‌മിന്റൺ ടൂർ ഫൈനൽസ്; പിവി സിന്ധുവിന് വെള്ളി

മാഡ്രിഡ്: ലോക ബാഡ്‌മിന്റൺ ടൂര്‍ ഫൈനല്‍സിൽ കിരീടം കൈവിട്ട് ഇന്ത്യന്‍ താരം പിവി സിന്ധു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് സിന്ധു തോറ്റു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്റെ...

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വിവിഎസ് ലക്ഷ്‌മൺ 13ന് ചുമതലയേൽക്കും

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി വിവിഎസ് ലക്ഷ്‌മൺ ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി പോയ ഒഴിവിലേക്കാണ് നിയമനം. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്‌റ്റോടെ ലക്ഷ്‌മണിന്റെ ടെലിവിഷൻ...

കിവീസിനെ വരിഞ്ഞുമുറുക്കി കോഹ്‌ലിപ്പട; രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് മേൽക്കൈ

മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ 332 റൺസിന്റെ ലീഡുമായി ഇന്ത്യ ശക്‌തമായ ആധിപത്യം സ്‌ഥാപിച്ചു കഴിഞ്ഞു. രണ്ടാം ദിനം തുടക്കത്തിൽ ഇന്ത്യയെ...

ഒമൈക്രോൺ ഭീഷണി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടി

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവച്ചു. ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം ടെസ്‌റ്റുകളും ഏകദിനങ്ങളും നാല് ടി-20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ...

ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റ്; രണ്ടാം മൽസരത്തിൽ ശ്രീകാന്തിന് തോൽവി

ഹുൽവേ: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റിൽ ഇന്ത്യയുടെ കെ ശ്രീകാന്തിന് തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തായ്‌ലൻഡിന്റെ കുൻലാവുട്ട് വിറ്റിസാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. സ്‌കോർ: 21-18, 21-7....

ഐഎസ്എൽ; കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈയും കൊൽക്കത്തയും ഏറ്റുമുട്ടും

പനാജി: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ആദ്യ മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ...

സന്തോഷ്‌ ട്രോഫി; ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം

കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ്...
- Advertisement -